Breaking News

മലയോരത്ത് കർഷകർക്ക് ഭീഷണിയായി വന്യമൃഗശല്യം കുടുംബൂർ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങി



രാജപുരം : മലയോരത്ത് കാട്ടുപോത്തിറങ്ങി, ഉറക്കംകെട്ട്‌ വനം വകുപ്പ് ഉദ്യാഗസ്ഥർ. കാട്ടാന, കാട്ടുപന്നി. കുരങ്ങ്, മയിൽ എന്നിവയുടെ ശല്യം കർഷർക്ക് ഭീഷണിയായി മാറിയതിനുപിന്നാലെയാണ് കഴിഞ്ഞദിവസം കാട്ടുപോത്തുമെത്തിയത്. പാലംകല്ല്, ഓണി, മുണ്ടോട്ട്, ആടകം, കുടുംബൂർ പ്രദേശങ്ങളിലെല്ലാം കാട്ടുപോത്ത് എത്തി. മൂന്ന് ദിവസമായി ഈ പ്രദേശങ്ങളിൽ കാട്ടുപോത്തുണ്ട്‌. ഉയരമുള്ള മൂന്ന് കാട്ടുപോത്താണ് നാടിന് ഭീഷണിയായി മാറിയിരിക്കുന്നത്.
ഇതുവരെ ഇവിടെ കാട്ടുപോത്തിന്റെ ശല്യം ഉണ്ടായിരുന്നില്ല. എന്നാൽ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിചെന്ന കാട്ടുപോത്ത് മനുഷ്യർക്കുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. എന്നാൽ കാട്ടുപോത്തിനെ കണ്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉറക്കം ഇല്ലാതെയായി.
നായാട്ടുസംഘങ്ങൾ കൂടുതലുള്ള മലയോരത്ത് ആരെങ്കിലും കാട്ടുപോത്തിനെ വെടിവെക്കുമോ എന്ന ഭയത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.




No comments