Breaking News

ക്ഷേത്രം മേൽശാന്തി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


കീഴൂര്‍ ചന്ദ്രഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ശ്രീനിലയത്തില്‍ സി.എച്ച് ജയപ്രസാദ്(60) അന്തരിച്ചു. ക്ഷേത്ര പരിസരത്തെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച്ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചന്ദ്രഗിരി ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി സി.എച്ച് വാസുദേവ അഡിഗയുടെയും പരേതയായ കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ ഹേമലത, അനുപ്രിയ (എന്‍.ജി.ഒ കമ്പനി, ചെന്നൈ), അഭിനയ (വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍) എന്നിവരാണ് മക്കള്‍.


No comments