Breaking News

ആധാർ കാർഡ് പുതുക്കാം തെറ്റുകൾ തിരുത്താം പരപ്പ അക്ഷയ കേന്ദ്രത്തിൽ നാളെ ആധാർ ക്യാമ്പ്


പരപ്പ: കിനാനൂർ കരിന്തളം  ഗ്രാമപഞ്ചയത്  ഏഴാം വാർഡിന്റെയും അക്ഷയ കേന്ദ്രം  പരപ്പയുടെയും നേതൃത്വത്തിൽ ആധാർ കാർഡുകൾ പുതുക്കുന്നതിനുവേണ്ടിയും ആധാറിലുള്ള തെറ്റുകൾ തിരുത്തുന്നതിനും വേണ്ടിയുള്ള  ആധാർ  ക്യാമ്പ്  10-09-2023 ഞായറാഴ്ച  രാവിലെ 10മണിമുതൽ  വൈകുന്നേരം  4 മണിവരെ  പരപ്പ അക്ഷയ കേന്ദ്രത്തിൽ നടക്കുകയാണ്.

രാവിലെ 9.30 മുതൽ രെജിസ്ട്രഷൻ  ആരംഭിക്കും. ആധാർ പുതുക്കുന്നതിനുവേണ്ടി 

പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐ ഡി, ബാങ്ക് പാസ്ബുക്ക്(ഫോട്ടോ പതിച്ച നാഷണലൈസ്ഡ്  ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് തുടങ്ങിയ  രേഖകൾ കൊണ്ടുവരണം.

No comments