Breaking News

വിദ്യാർത്ഥികൾ നട്ടുനനച്ച വെള്ളരി കൃഷിയിൽ നൂറുമേനി വിളവ് കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗത്തിലെ വിദ്യാർഥികളാണ് വെള്ളരികൃഷി നടത്തിയത്‌




കാലിച്ചാനടുക്കം : വിദ്യാർത്ഥികൾ നട്ടുനനച്ച വെള്ളരി കൃഷിയിൽ നൂറുമേനി വിളവ്. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗത്തിലെ വിദ്യാർഥികളാണ് വെള്ളരികൃഷി നടത്തിയത്‌. സ്‌കൂളിന് സമീപം കയ്യാല വളപ്പിൽ കുഞ്ഞമ്പു സൗജന്യമായി നൽകിയ സ്ഥലത്താണ് തുടർച്ചയായ അഞ്ചാം വർഷവും കൃഷി ചെയ്തത്. ഇതിൽനിന്നും കിട്ടുന്ന വിളവ് സ്‌കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.
വെള്ളരികൃഷിയുടെ വിളവെടുപ്പ് പ്രധാനാധ്യാപിക ഷേർളി ജോർജ് നിർവഹിച്ചു. കെ പി ബാബു, പി പ്രമോദിനി, പി സരോജിനി, രാഹുൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വി കെ ഭാസ്‌കരൻ സ്വാഗതവും, പി കെ ബാബ രാജൻ നന്ദിയും പറഞ്ഞു.


No comments