Breaking News

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം; എ.കെ.ജി പോടോതുരുത്തി ജേതാക്കൾ


ചെറുവത്തൂർ : ഉത്തര മലബാറിലെ വള്ളംകളി പ്രേമികൾക്ക് ആവേശമായ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിൽ എ കെ ജി പോടോ തിരുത്തി ബീ ടീം ജേതാക്കൾ. കൃഷ്ണപിള്ള കാവുംചിറ രണ്ടാ സ്ഥാനവും വിഷ്ണുമൂർത്തി കുറ്റിവയൽ മൂന്നാം സ്ഥാനവും നേടി.

ചുരുളൻ വള്ളങ്ങളെ അണിനിരത്തി ടൂറിസം വകുപ്പ് ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് സംഘടിപ്പിച്ച സി ബി എൽ വള്ളംകളി മത്സരം കാണാൻ പുഴയുടെ ഇരുകരകളിലുമായി പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. കണ്ണൂർ ജില്ലയിൽ നിന്ന് രണ്ടും കാസർഗോഡ് ജില്ലയിൽ നിന്ന് പതിനൊന്നും ഉൾപ്പെടെ പതിമൂന്ന് ടീമുകളാണ് സിബിഎല്ലിൽ മാറ്റുരച്ചത്.

ടീമുകളുടെ മാസ്ഡ്രില്ലോടെയാണ് ജലമേളക്ക് തുടക്കമായത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.

ചീഫ് അമ്പയറായി കെ എസ് റെജിയും ചീഫ് സ്റ്റാർട്ടറായി ടോം ജോസഫ് ചമ്പക്കുളവും ടൈം കീപ്പറായി അനിൽ സി തോമസും മത്സരം നിയന്ത്രിച്ചു. സി ബി എല്ലിൻ്റെ ഭാഗമായി ജലാഭ്യാസ പ്രകടനങ്ങളും വിവിധ കലാരൂപങ്ങളും അരങ്ങേറി.

No comments