Breaking News

കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം പെൺകുട്ടിയെ കയറിപ്പിടിച്ച ആൾ പിടിയിൽ


കാഞ്ഞങ്ങാട് : നഗരമധ്യത്തിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ആളെ യാത്രക്കാർ പിടികൂടി പൊലീസ് കൈമാറി. കാഞ്ഞങ്ങാട് ബസ്റ്റാന്റിന് മുന്നിലാണ് സംഭവം. കാസർകോട് ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്ന സ്ഥലത്ത് ഫുട്‌പാത്തിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെയാണ് പ്രതി കയറിപ്പിടിച്ചതെന്നാണ് പരാതി. പെൺകുട്ടി ബഹളം ഉണ്ടാക്കിയ

തിനെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.  ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

No comments