Breaking News

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖല കൺവെൻഷൻ സമാപിച്ചു


നീലേശ്വരം : കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാ കൺവെൻഷൻ നീലേശ്വരം മാരാർ സമാജം ഹാളിൽ വച്ച് നടന്നു. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജോയിൻ സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണമാരാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം സന്തോഷ് മാരാർ അധ്യക്ഷത വഹിച്ചു.

സജിത്ത് കെ മാരാർ ദേവദത്തൻ ശിവരാമൻ മിഥുൻ തുടങ്ങിയവർ അവതരിപ്പിച്ച കേളിയോട് കൂടിയാണ് കൺവെൻഷൻ ആരംഭിച്ചത്. തുടർന്ന് പി വി ദാമോദരമാരാരും ചിറക്കാല ശ്രീകുമാറും ചേർന്ന് സോപാനസംഗീതം അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് നീലേശ്വരം ഗോവിന്ദ മാരാർ, കലാചാര്യ മധുസൂദനമാരാർ, കാറളം ദാമോദരമാരാർ, നീലേശ്വരം ദാമോദര മാരാർ, നീലേശ്വരം ഉണ്ണികൃഷ്ണമാരാർ, നീലേശ്വരം രാധാകൃഷ്ണമാരാർ, കലാചാര്യ ഗംഗാധര മാരാർ, മടിക്കൈ ഉണ്ണികൃഷ്ണമാരാർ തുടങ്ങിയവരെ ആദരിച്ചു. നീലേശ്വരം മാരാർ സമാജം പ്രസിഡൻറ് കെ. നാരായണമാരാർ, നീലേശ്വരം മാരാർ സമാജം മാതൃസമിതി പ്രസിഡൻറ് കമലാക്ഷി ടീച്ചർ, സോപാനം കലാ സാംസ്കാരിക വേദി പ്രതിനിധി ശ്രീകുമാർ ചിറക്കാല തുടങ്ങിയവർ സംസാരിച്ചു. സി.നന്ദകുമാർ സ്വാഗതവും മുരളീധര മാരാർ നന്ദിയും പറഞ്ഞു.

No comments