Breaking News

"സുരക്ഷ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുക" : സെക്യൂരിറ്റി& ഹൗസ്കീപ്പിങ്ങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി ഏരിയാ കൺവെൻഷൻ സമാപിച്ചു


വർഷങ്ങളായി ജോലി ചെയ്തവരുന്ന സെക്യൂരിറ്റി & ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും മിനിമം വേതനം നടപ്പിലാക്കണമെന്നും സെക്യൂരിറ്റി & ഹൗസ് കീപ്പിങ്ങ് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) പനത്തടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.

 സെപ്തബർ 14 ന് ദേശീയ അവകാശദിനചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബർ ഓഫീസ് മാർച്ച്‌ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. ഭാരവാഹികൾ: സി. പവിത്രൻ (പ്രസിഡന്റ്‌ ), പി. എം. രാമചന്ദ്രൻ, നാരായണി. കെ (വൈസ് പ്രസിഡന്റുമാർ). അനീഷ്‌കുമാർ. എം. (സെക്രട്ടറി),രാഘവൻ. വി, ചാൾസ് ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

             കൺവെൻഷൻ ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത് ഉദ്‌ഘാടനം ചെയ്തു. അനീഷ്.എം അദ്ധ്യക്ഷം വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ സുഗജൻ. കെ, വിജയകുമാർ എന്നിവർ സംസാരിച്ചു. സി. പവിത്രൻ സ്വാഗതവും ജി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments