Breaking News

തളർന്നു വീണയാൾക്ക് കൈത്താങ്ങായി ബാനം സ്വദേശിയായ ഡിവൈഎഫ് ഐ പ്രവർത്തകൻ ; നീലേശ്വരം ബസ്സ്റ്റാൻഡിൽ വെച്ചാണ് സംഭവം


വെള്ളരിക്കുണ്ട് : നീലേശ്വരം ബസ് സ്റ്റാൻഡിൽ തളർന്നു വീണയാൾക്ക് കൈത്താങ്ങായി ബാനം സ്വദേശിയായ ഡിവൈ എഫ് ഐ പ്രവർത്തകൻ . നീലേശ്വരം ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ വെച്ചാണ് സംഭവം. മാലോം സ്വദേശിയായ യുവാവ് ഹോട്ടലിൽ തളർന്നു വീഴുകയായിരുന്നു.  

മൂക്കിൽ നിന്നും രക്തം കിനിയുന്നത് കണ്ടു ഭയന്ന് ആൾക്കാർ മാറിനിൽക്കുമ്പോഴായിരുന്നു അതെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാനം കോട്ടപ്പാറ സ്വദേശിയും ഡിവൈഎഫ് ഐ  യൂണിറ്റ് സെക്രട്ടറികൂടിയായ അഭിജിത്ത് യുവാവിനെ താങ്ങി എടുത്ത് നീലേശ്വരത്ത് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു അവർ ഹോസ്പിറ്റലിൽ എത്തിയതിന് ശേഷമാണ് യുവാവ് മടങ്ങിയത്. അവിടെ നിന്ന് കാഞ്ഞങ്ങാട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ആരംഭിച്ച യുവാവ് ഇപ്പോൾ സുഖമായിരിക്കുന്നു

No comments