ഭീമനടി കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിലവിലുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വെള്ളരിക്കുണ്ട് താലൂക്കിലുള്ള ഭീമനടി കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിലവിലുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നിലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ 23 (ശനിയാഴ്ച) വൈകിട്ട് അഞ്ചിനകം ലഭിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
No comments