Breaking News

മഞ്ചേശ്വരം എസ്ഐയെ അക്രമിച്ച കേസിൽ മൂന്ന് പേർകൂടി അറസ്റ്റിൽ


രാത്രികാല പട്രോളിംഗിനിടെ മഞ്ചേശ്വരം എസ്ഐ അനുപിന്റെ കൈ തല്ലിയൊടിച്ചെന്ന കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍.അഫ്‌സല്‍,നൂറലി,കെ.സത്താര്‍ എന്നിവരാണ് പിടിയിലായത്. ഉപ്പളയിലെ വസ്ത്ര വ്യാപാരിയായ റഷീദിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സംശയം സംഭവത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനെ അറസ്റ്റ് ചെയ്തിരുന്നു.


No comments