ഇന്റർസിറ്റിക്ക് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു
നീലേശ്വരം : ഇന്റർസിറ്റിക്ക് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് റെയിൽവെ ഉത്തരവിട്ടു. ഒക്ടോബർ ഒന്ന് മുതൽ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. കോയമ്പത്തൂർ - മംഗലാപുരം ഇന്റർസിറ്റി നീലേശ്വരത്ത് 11.30 ന് എത്തി 11.31 പുറപ്പെടും. മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്കുള്ള വണ്ടി 12.14 ന് എത്തി 12.15 ന് പുറപ്പെടും.
റെയിൽവേ വികസനത്തിനുവേണ്ടി നീലേശ്വരത്തെ ജനങ്ങൾക്ക് മോദി സർക്കാരിന്റെ ഓണസമ്മാനമാണെന്നും ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ ഇടപെടലാണ് നീലേശ്വരത്തെ ജനങ്ങളുടെ ചിരകാലഭിലാക്ഷമായ ഇന്റർസിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചുകിട്ടിയതെന്ന് ബിജെപി അവകാശപ്പെട്ടു .യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സിവി സുരേഷ് മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ചിമേനി മണ്ഡലം ട്രഷറർ ടി രാധാകൃഷ്ണൻ മണ്ഡലം വൈസ് പ്രസിഡണ്ട് പി യു വിജയകുമാർ ജില്ലാ കമ്മിറ്റി അംഗം എ രാജീവൻ എന്നിവർ പ്രസംഗിച്ചു .
എന്നാൽ നീലേശ്വരത്ത് ഇന്റർസിറ്റിക്ക് സ്റ്റോപ്പ് അനുവദിച്ചത് തന്റെ ശ്രമഫലമായാണെന്നും ചില എട്ടുകാലി മമ്മൂഞ്ഞുമാർ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഫേസ്ബുക്ക് ലൈവിലൂടെ അവകാശപ്പെട്ടു .ആരുടെ ശ്രമഫലമായാലും നീലേശ്വരത്ത് ഇന്റർസിറ്റിക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയ സന്തോഷത്തിലാണ് നാട്ടുകാർ .
No comments