Breaking News

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 5 ദിവസത്തിനുള്ളിൽ അവസാനിക്കും; അറിയേണ്ടവ



2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്.


പ്രത്യേക പരിധിയില്ലാതെ വ്യക്തികൾക്ക് 2000 രൂപ നോട്ടുകൾ അതത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നിരുന്നാലും, സാധാരണ KYC ആവശ്യകതകളും മറ്റ് നിയമപരമായ നിക്ഷേപ മാനദണ്ഡങ്ങളും തുടർന്നും ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഒരു BSBD (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക്, പതിവ് നിക്ഷേപ പരിധികൾ പ്രാബല്യത്തിൽ തുടരും. അതായത് ഈ അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുകയിൽ കൂടുതലുള്ള ₹2000 നോട്ടുകൾ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ നിശ്ചിത പരിധികൾ പാലിക്കേണ്ടതുണ്ട്.

കൂടാതെ, ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി അനുസരിച്ച്, ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒറ്റ ദിവസം കൊണ്ട് 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ വ്യക്തികൾ അവരുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) നൽകണം.

കൈമാറ്റ പ്രക്രിയ

സെപ്തംബർ 30 വരെ, ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിൽ (ആർഒ) 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള സൗകര്യം ഉണ്ട്. കൂടാതെ, സമീപത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാനും കഴിയും.

ഈ നോട്ടുകൾ നിയമാനുസൃതമായതിനാൽ, ഒരു അഭ്യർത്ഥന സ്ലിപ്പിന്റെയോ ഐഡി പ്രൂഫിന്റെയോ ആവശ്യമില്ലാതെ തന്നെ കൈമാറ്റം ചെയ്യാം. ചില പൊതുമേഖലാ ബാങ്കുകൾ മാത്രം സുഗമമായ ഇടപാട് ഉറപ്പാക്കാൻ കറൻസി കൈമാറ്റം ചെയ്യുമ്പോൾ ഒരു ഐഡി പ്രൂഫ് കൈവശം വയ്ക്കുന്നത് നല്ലതാണ്.

ഈ ആഴ്ചയിലെ ബാങ്ക് അവധി

-ബാങ്കുകൾ തിങ്കൾ മുതൽ ബുധൻ വരെ (സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ) തുറന്നിരിക്കും.

-മിലാദ്-ഉൻ-നബി അല്ലെങ്കിൽ ഈദ്-ഇ-മിലാദ് പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച അവധിയായിരിക്കും.

-ബാങ്കുകൾ വെള്ളി, ശനി ദിവസങ്ങളിൽ (സെപ്റ്റംബർ 29, സെപ്റ്റംബർ 30) പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.

അതായത് സെപ്റ്റംബർ 25 മുതൽ സെപ്തംബർ 27 വരെയും പിന്നീട് സെപ്തംബർ 29 നും സെപ്റ്റംബർ 30 നും 2000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ കഴിയും.

No comments