Breaking News

കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ് , ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംയുക്തമായി തായന്നൂരിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി


തായന്നൂർ:പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്ടെ നേതൃത്വത്തിൽ കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ് , ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംയുക്തമായി തായന്നൂരിൽ വച്ച് നടത്തിയ എംപ്ലോയ്മെന്റ് രജിസ്ട്രെഷൻ ക്യാമ്പ് കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉത്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയർ സൂപ്രണ്ട് ഇ.വി ഷൈജു, വാർഡ് മെമ്പർ രാജീവൻ ചീരോൽ, ഊരുമൂപ്പൻ കെ. പത്മനാഭൻ ,എസ് ടി പ്രമോട്ടർ രണദിവൻ കുഴിക്കോൽ , പട്ടിക വർഗ്ഗ ആനിമേറ്റർ അനു മോൾ എംപ്ലോയ്മെന്റ് എക്ചേഞ്ച് സീനിയർ ക്ലർക്ക് പി.രാജൻഎന്നി സംസാരിച്ചു. ആനിമേറ്റർ വി. രാധിക സ്വാഗതവും, എ ഡി എസ് സെക്രട്ടറി ടി ജി ശാലിനി നന്ദിയും പറഞ്ഞു.
  ആദിവാസി ഊരുകളിൽ നിന്നടക്കമുള്ള യുവതി യുവാക്കളും പഠിതാക്കളും ഇതുവരെയായി എംപ്ലോയ്മെന്റ്ഇൽ പേര് രജിസ്റ്റർ ചെയ്യാത്തവരാണ്. അവരെ ഉൾപ്പെടുത്തികൊണ്ട് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ അവർക്കുണ്ടാകുന്ന നേട്ടങ്ങൾ അത് വിദ്യാഭ്യാസ മേഖലയിൽ ആണെങ്കിലും സ്വയം തൊഴിൽ പദ്ധതികളിലൂടെയും അത്തരം സാധ്യതകൾ പ്രയോജനപെടുത്തുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എഴുപതോളം ഉദ്യോഗാർഥികൾ ഈ ക്യാമ്പിന്റെ ഭാഗമായി.

No comments