Breaking News

തൃക്കരിപ്പൂർ പരുത്തിച്ചാലിൽ മധ്യവയസ്ക്കനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി


തൃക്കരിപ്പൂർ :ഭാര്യ പിതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു. തൃക്കരിപ്പൂർ പരുത്തിച്ചാൽ എന്ന സ്ഥലത്ത് താമസിച്ചു വരുന്ന കേളപ്പന്റെ മകൻ ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് തലക്കടിയേറ്റ നിലയിൽ ബാലകൃഷ്ണനെ കണ്ടത്. തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിൽ കൊണ്ടു പോയി. ഡോക്ടർ പരിശോധനയിൽ മരണപ്പെട്ടതായി

അറിയിച്ചു. വെൽഡിങ് തൊഴിലാളിയാണ്. ഭാര്യയുമായി പിണങ്ങി ബാലകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. മൂത്തമകളുടെ ഭർത്താവായ തൃക്കരിപ്പൂർ വൈക്കത്ത് ഹൗസിലെ രതീഷുമായി സ്ഥലം വീതം വെപ്പുമായി സംബന്ധമായ തർക്കം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ ബാലകൃഷ്ണൻ മകളുടെ ഭർത്താവിനെ വിളിച്ചു വരുത്തിയതാണ് എന്നും പറയുന്നുണ്ട്. രണ്ടാളും മദ്യപിക്കുന്ന സ്വഭാവക്കാരാണ്. വാക്ക് തർക്കത്തെ തുടർന്ന് തലക്ക് അടിയേറ്റ് മരണപ്പെട്ടതാണെന്ന് സംശയിക്കുന്നു.

No comments