Breaking News

ശക്തമായ മഴയിൽ വെസ്റ്റ് എളേരി മുക്കടയിൽ വീട് തകർന്നു




പെരുമ്പട്ട:വെസ്റ്റ് എളേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് മുക്കട പാമ്പൂരി പി.പി. കുമാരന്റെ വീട് ,ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ തകർന്ന് വാസയോഗ്യമല്ലാതായിരിക്കുകയാണ്.

ആറംഗ കുടുംബം താമസിക്കുന്ന വീടിന്റെ മൂന്ന് മുറിയും ചെറിയ ഹാളും നിലകൊള്ളുന്ന ഭാഗത്തെ ഓട് മേഞ്ഞ മേൽക്കൂര പൂർണ്ണമായി തകർന്ന് നിലംപൊത്തിയ അവസ്ഥയിലാണ് ഉള്ളത് .

കോണ്ക്രീറ്റ് ചെയ്ത അടുക്കളമാത്രമാണ് ബാക്കിയായിട്ടുള്ളത്.

അപകട സമയത്ത് വീട്ടിൽ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും മേൽക്കൂര തകരുന്ന ശബ്ദം കേട്ട ഉടനെ എല്ലാവരും ഓടി പുറത്തിറങ്ങിയതിനാൽ വലിയ അപകടത്തിൽ നിന്നും കുടുംബം രക്ഷപെടുകയാണ് ഉണ്ടായത്. രാത്രിയിൽ എല്ലാവരും ഉറങ്ങുന്ന നേരത്തായിരുന്നെങ്കിൽ വലിയ ദുരന്തമായിരുന്നു സംഭവിക്കുക.

ശക്തമായ മഴക്കിടയിലും വീട് തകരുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടി എത്തിയാണ് ആവശ്യമായ സഹായങ്ങൾ ചെയ്തത്. വെസ്സ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ, പഞ്ചായത്ത് അംഗം പി.റൈഹാന ടീച്ചർ ,ഭീമനടി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു,

No comments