Breaking News

തൃക്കരിപ്പൂർ മണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകൾ റീടാറിങ് ചെയ്യുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചെറുവപ്പാടി - ചെമ്മരംങ്കയം റോഡ് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിലെ വരക്കാട് - താലോലപൊയിൽ റോഡ്, എന്നിവക്കും അനുമതി


തൃക്കരിപ്പൂർ മണ്ഡലത്തിലെ 8  ഗ്രാമീണ റോഡുകൾ റീടാറിങ് ചെയ്യുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 

 കേരള സർക്കാർ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ രാജന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്. 10 ലക്ഷം രൂപ വീതമാണ് ഓരോ റോഡിനും അനുവദിച്ചിട്ടുള്ളത്. 

കയ്യൂർ മേനി ഗ്രാമപഞ്ചായത്തിലെ നെടുമ്പന- ചളുവക്കോട്- തെക്കേ ച്ചാൽ റോഡ്, പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വലിയപൊയിൽ ഒയോളം റോഡ്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചെറുവപ്പാടി - ചെമ്മരംങ്കയം റോഡ് , നീലേശ്വരം നഗരസഭയിലെ നാഗച്ചേരി തൂക്കുപാലം റോഡ്, എൻ കെ ബി എം സ്കൂൾ - മാർക്കറ്റ് - ആനച്ചാൽ റോഡ് , ചെറുവത്തൂർ ഗ്രാമപഞ്ചായ ത്തിലെ മടക്കര – തലക്കാട് - റോഡ്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഉടുംമ്പുംതല ശിഹാബ് തങ്ങൾ റോഡ്, വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിലെ വരക്കാട് - താലോലപൊയിൽ റോഡ്, എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.


No comments