Breaking News

ചിറ്റാരിക്കാലിലെ സംഘർഷം ; ഏഴുപേർക്കെതിരെ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ വിനീ ത് പി ജോസഫിനെ അക്രമിച്ച സംഭവത്തിൽ അഞ്ചുപേർ ക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

ചിറ്റാരിക്കാലിലെ പീലെറ്റ് ജോസ് മലയോലപ്പറമ്പിൽ, സോണി മണിവേലിൽ, നിഖിൽ പടിഞ്ഞാറയിൽ, അരുൺമധു, അഖിൽ തേക്കിൻകാട് എന്നിവർക്കെതിരെയാണ് സംഘം ചേർ ന്ന് അക്രമിക്കുകയും ഏതോ ആയുധം കൊണ്ട് പരിക്കേൽ പ്പിക്കുകയും ചെയ്തുവെന്നതിന് കേസെടുത്തത്. കഴിഞ്ഞദി വസം നല്ലോമ്പുഴയിലെ സിആർസി ക്ലബ്ബിൽ വെച്ചുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ക്ലബ്ബ് വ്യ ത്തികേടാക്കുന്നതിനെ തുടർന്ന് പൂട്ടിയിട്ട വൈരാഗ്യത്തിൽ തന്നെ നല്ലോമ്പുഴ ടൗണിൽ വെച്ച് സംഘം ചേർന്ന് അക്രമി ക്കുകയായിരുന്നുവെന്ന് വിനീത് പരാതിയിൽ പറയുന്നു. അതേസമയം അഖിൽ ജോസഫ്, പ്രീലെറ്റ് ജോസ്, അഖിൽ തോമസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ക്ലബ്ബ് അകാരണമാ യി അടച്ചുപൂട്ടിയത് ചോദ്യം ചെയ്തതിന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കലും വിനീത് ജോസഫും ചേർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇവരും ആ രോപിച്ചു.

 അതേസമയം അഖിൽ ജോസെഫിന്റെ പരാതിയിൽ മർദിച്ച സംഭവത്തിൽ വിനീത് ജോസഫ്, ജെയിംസ് പന്തമാക്കൽ എന്നിവർക്കെതിരെയും ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു

No comments