കരിന്തളത്ത് ഫിസിയൊ തെറാപ്പി സെന്ററിന് ചന്ദ്രശേഖരൻ എം എൽ എ ശിലാസ്ഥാപനം നടത്തി
കരിന്തളം: കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിയും കുവൈത്ത് സാന്ത്വനവും ചേർന്ന് നിർമ്മിക്കുന്ന ഫിസിയൊ തെറാപ്പി സെന്റെറിന്റെ ശിലാസ്ഥാപനം നടന്നു. കരിന്തളത്ത് ഇ ചന്ദ്രശേഖരൻ എം എൽ എ ശിലാസ്ഥാപനം നടത്തി. കുവൈത്ത് സ്വാന്തനം മുൻ പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷനായി. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പാറക്കോൽ രാജൻ. ബാബു ചേമ്പേന. അഡ്വ. കെ.കെ.നാരായണൻ. ടി.പി. ശാന്ത ടി.എസ്.ബിന്ദു. സി.വി. സുകേഷ് കുമാർ . വി.സി. പത്മനാഭൻ. കുര്യാക്കോസ് പ്ലാപ്പറമ്പൻ സി. പ്രഭാകരൻ. മായാ സി നായർ. ഉഷാ രാ ജു എം.ജെ. തങ്കച്ചൻ, ഡോ: വി. സുരേശൻ എൻ.കെ. നളിനാക്ഷൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കെ.പി.നാരായണൻ സ്വാഗതം പറഞ്ഞു
No comments