Breaking News

‘എനിക്കെതിരായ പരാതി 100% വ്യാജം’; വിശദീകരണവുമായി മല്ലു ട്രാവലർ





ലൈംഗിക അതിക്രമ കേസിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേരിടുമെന്നും മല്ലു ട്രാവലർ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ( mallu traveller facebook post )


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.

ഇന്നാണ് വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തത്. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലിസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു.

ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

No comments