Breaking News

കാസർകോട് സ്വദേശിനിയായ യുവതി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു


കാസർകോട്: കാസർകോട് സ്വദേശിനിയായ യുവതി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. വോർക്കാടി പാത്തൂരിലെ ജയരാമ ഷെട്ടി - സുഭിത ദമ്പതികളുടെ മകൾ പ്രീതിക ഷെട്ടി(21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുൾക്കിയില വിജയ സന്നിധി ജംഗ്ഷനു സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ഉഡുപ്പി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ കാറിടിച്ചായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സൂറത്കല്ലിലെ ഒടിയൂർ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു.

 എ.ജെ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച്  വീട്ടുവളപ്പിൽ സംസ്ക്കരിക്കും. പ്രസാദ് സഹോദരൻ .

No comments