Breaking News

കാട് മൂടി റോഡ് കാണാത്ത നിലയിൽ പരപ്പ കമ്മാടം പ്രദേശം പരാതി പറഞ്ഞ് മടുത്ത് കാട് കൊത്താൻ രംഗത്തിറങ്ങി നാട്ടുകാർ


പരപ്പ: പരപ്പ കാലിച്ചാമരം  ജില്ലാ പഞ്ചായത്ത് റോഡിന് ഇരുവശം മൂടിക്കിടക്കുന്ന കാടുകൾ നാട്ടുകാർ മുന്നിട്ടിറങ്ങി കൊത്തി വൃത്തിയാക്കി.  പരപ്പ മുതൽ കമ്മാടം കാരാട്ടു റോഡ് വരെ റോഡിന് ഇരു വശങ്ങളും കാട് മൂടിക്കിടന്ന് വാഹനങ്ങൾ കാണാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ദിവസേന 100കണക്കിന് വാഹനങ്ങൾ അതുപോലെ സ്കൂൾ കുട്ടികൾ. താലൂക് ആപ്പീസ് ബ്ലോക്ക്‌ ആപ്പീസ് ഇവിടെയൊക്കെ പോകുന്ന പ്രധാന റോഡാണ് കിനാനൂർ കരിന്തളം ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശം. പല തവണ പഞ്ചായത്ത്‌ അധികൃതരുമായി നാട്ടുക്കാർ ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടി കാടു കൊത്തിക്കാനുള്ള ഫണ്ട് ഇല്ലായെന്നാണ്.  പരാതി പറഞ്ഞ് മടുത്ത കമ്മാടം മുലപ്പാറ നിവാസികളായ ഏതാനും നാട്ടുകാർ ഭരണാധികാരികളെ കാത്തു നിൽക്കാതെ കാട് കൊത്താൻ ആയുധങ്ങളുമായി രംഗത്തിറക്കുകയായിരുന്നു. യാത്രക്കാർക്കും ഡ്രൈവർമാർക്കും വളരെയധികം പ്രയോജനമാണ് കാട് വൃത്തിയായപ്പോൾ ലഭിച്ചത്

No comments