Breaking News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസർകോട് ജില്ലാ വനിതാവിംഗ് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസർ കോട് ജില്ലാ വനിതാവിംഗ് സംഘടിപ്പിക്കുന്ന വനിതാ സംഗമം നവംബർ 14-ന് വെള്ളരിക്കുണ്ടിൽ നടക്കും .വർണ്ണ ശബളമായ ഘോഷയാത്ര ,പൊതു സമ്മേളനം എന്നിവ ഉണ്ടാകും . സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം  ചെയ്തു.വനിതാവിംഗ് ജില്ലാ പ്രസിഡൻ്റ് രേഖ മോഹൻ ദാസ് അധ്യക്ഷം വഹിച്ചു.കെ.ജെ സജി, മാഹിൻ കോളിക്കര  ,തോമസ് കാനാട്ട് ,എ.എ.അസീസ് ,മായാരാമചന്ദ്രൻ ,പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡൻറ് തോമസ് ചെറിയാൻ സ്വാഗതവും ,കെ.എം കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാൻ 

കെ.അഹമ്മദ് ഷെരീഫ് ,കൺവീനർ രേഖ മോഹൻ ദാസ് ,വർക്കിംഗ് ചെയർമാൻ തോമസ് കാനാട്ട് ,വർക്കിംഗ് കൺവീനർ തോമസ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

No comments