അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണയം വെച്ച സ്വര്‍ണം സെക്രട്ടറി തട്ടിയെടുത്തു ബേഡകം പോലീസ് കേസെടുത്തു
കുറ്റിക്കോല്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി മണികണ്ഠനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കുറ്റിക്കോല്‍ പരപ്പയിലെ പി.ഇന്ദിര (59) സൊസൈറ്റിയില്‍ പണയംവെച്ച സ്വര്‍ണ്ണാഭരണങ്ങളാണ് സെക്രട്ടറി തട്ടിയെടുത്തതെന്ന് ഇന്ദിര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2009 മാര്‍ച്ച് മാസം മുതല്‍ 2018 ആഗസ് ത് വരെയുള്ള വിവിധ കാലയളവിലാണ് ഇന്ദിര അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ സ്വര്‍ണ്ണം പണയം വെച്ചത്. സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവനും തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ബാങ്ക് ലോക്കറില്‍ ഇന്ദിരനിക്ഷേപിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവനും ഇല്ലെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സ്വര്‍ണ്ണം പണയം വെക്കുമ്പോള്‍ ഉണ്ടായിരുന്ന സെക്രട്ടറി മണികണ്ഠനാണ് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് സംശയിക്കുന്നതായി ഇന്ദിര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു
No comments