Breaking News

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറ്റിക്കോൽ പഞ്ചായത്തിലെ കുളം-മരിങ്കല്ല് കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു


കരിവേടകം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. കുറ്റിക്കോൽ പഞ്ചായത്ത് 12 വാർഡ് കുളം _മരിങ്കല്ല് കോൺക്രീറ്റ് റോഡ് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് നാടിനായി തുറന്നു കൊടുത്തു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ് പദ്ധതിയിൽ ചേർത്ത് 5 ലക്ഷം രൂപ വകയിരുത്തി 120 മീറ്റർ നീളത്തിൽ നിർമ്മിച്ച  കോൺഗ്രീറ്റ് റോഡാണ് നാടിനായി തുറന്നുകൊടുത്തത്. മാറിമാറി വന്ന ജനപ്രതിനിധികൾ അവഗണിച്ച ഈ റോഡ് നിരന്തരമായ ഇടപെടലുകളിലൂടെ ആണ് യഥാർത്ഥമാക്കിയെടുക്കാൻ സാധിച്ചത്. പതിനൊന്നാം വാർഡ് മെമ്പർ ജോസ് പാറത്തട്ടേലിന്റെ  അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഗോവിന്ദൻ അവർകൾ ആശംസകൾ  അറിയിച്ചപ്പോൾ തൊഴിലുറപ്പ് മേറ്റ് കൂടിയായ സാവിത്രി നന്ദി അറിയിച്ചു.

No comments