മത്സരയോട്ടമില്ല; പരപ്പയിൽ മനുഷ്യ സ്നേഹത്തിന് ഡബിൾ ബെൽ സൂര്യ ബസ് ജീവനക്കാരന്റെ ചികിത്സാ സഹായത്തിനായി തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര നാളെ
പരപ്പ : ബസുകൾ തമ്മിൽ മത്സര ഓട്ടത്തിന്റെയും വാക്കേറ്റത്തിന്റേയും വാർത്തകൾ കേട്ടിരിക്കുമെങ്കിലും പരപ്പയിൽ ഇതാ മനുഷ്യ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും പുതിയ ഏടുകൾ തുന്നിച്ചേർക്കുകയാണ് ബസ് ജീവനക്കാർ.
മലയോര മേഖലയിൽ കോവിഡ് പ്രതിസന്ധികൾ തീർത്തപ്പോഴും അവധി ദിവസങ്ങളിലും കൃത്യമായി സർവീസ് നടത്തിയും പലപ്പോഴായി ബസിൽ തളർന്നു വിണപ്പോൾ ബസ് നിർത്താതെ ഹോസ്പിറ്റലിൽ എത്തിച്ചും ഗുരുതര അസുഖം ബാധിച്ചവർക്കായി കരുണ്യ യാത്രകൾ നടത്തിയും പരപ്പ കാഞ്ഞങ്ങാട് റൂട്ടിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ തമ്പുരാട്ടി ബസ് നാലാം കാരുണ്യ യാത്ര നടത്തുന്നത് ഒപ്പം സർവീസ് നടത്തുന്ന മറ്റൊരു ബസ് ആയ സൂര്യ ബസിലെ സ്ഥിരം ഡ്രൈവർ ആയ എച്ചിലടുകത്തെ സതീശനെ സഹായിക്കാൻ. കുറച്ചു നാളുകളായി ഗുരുതര അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മറ്റൊരു സഹപ്രവർത്തകനെ സഹായിക്കണമെന്ന ചിന്തയിൽ ആണ് ചൊവ്വാഴ്ച്ച സർവീസ് നടത്തുന്നത്. ചൊവ്വാഴ്ച നീലേശ്വരം പോലീസ് സ്റ്റേഷൻ ഐ പി എസ് എച്ച് ഒ പ്രേംസദൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘടനം ചെയ്യും. ഇ സമയം ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ പ്രദിപൻ കാതൊളിയും സ്റ്റേഷനിലെ പോലീസുകാരും പങ്കെടുക്കും, തമ്പുരാട്ടി ബസ് ജീവനക്കാർക്കൊപ്പം ബസ് ജീവനക്കാരുടെ കൂട്ടായ്മ ആയ ബസ് കിങ്‌സ് ഫാമിലി മെമ്പർമാരും മുഴുവൻ സമയവും കാരുണ്യ യാത്രയിൽ പങ്കെടുക്കും. ഗുരുതര അസുഖം ബാധിച്ചവർക്കായി എനിയും കാരുണ്യ യാത്രക്ക് ബസ് അനുവദിക്കുമെന്ന് കാലിച്ചാംപൊതിയിൽ താമസിക്കുന്ന ബസ് ഓണർ വേണു പറഞ്ഞു. കാരുണ്യ യാത്രയ്ക്ക് പൊതുജനങ്ങളിൽ നിന്നുള്ള സഹായവും സഹകരണവും അഭ്യർത്ഥിക്കുകയാണ് ബസ് ജീവനക്കാർ
🖋️Chandru Vellarikkund
No comments