Breaking News

ബാങ്കിന്റെ കൺസ്യൂമർ സ്റ്റോറിനുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ


കാഞ്ഞങ്ങാട്: സഹകരണ ബാങ്കിന്റെ കീഴിലുള്ള കൺസ്യൂമർ സ്റ്റോറിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിനകത്ത് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.തിമിരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ തിമിരിയിലുള്ള കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരൻ തിമിരി മുണ്ടയിലെ വി. ഷാജി ( 35 ) യെയാണ് ഇന്ന് രാവിലെ 8:20 ന് സ്റ്റോറിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്ഥാപനത്തിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ്.

No comments