Breaking News

എംഡിഎംഎയുമായി യുവാവിനെ നീലേശ്വരം റെയ്ഞ്ച് എക്‌സൈസ് അറസ്റ്റുചെയ്തു




വലിയപറമ്പ് മാവിലാകടപ്പുറം ഒരിയരയിലെവീട്ടില്‍ നിന്നും 2.5 ഗ്രാം എംഡിഎംഎയുമായി യുവാവിനെ നീലേശ്വരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീറും സംഘവും അറസ്റ്റുചെയ്തു. ഒരിയരയിലെ വി.കെ.അഹമ്മദിന്റെ മകന്‍ അംജിത്തിനെയാണ്(32) അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ അഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 5 മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്താനായത്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരയ്ക്കല്‍, സിവില്‍ ഓഫീസര്‍മാരായ പ്രസാദ്, മനീഷ്‌കുമാര്‍, സുധീര്‍ പാറമേല്‍, ഹസ്രത്ത് അലി, വനിതാ സിഇഒ സരിത, ഡ്രൈവര്‍ രാജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.മാവിലാകടപ്പുറ പുലിമുട്ട് കേന്ദ്രീകരിച്ച് അംജിത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വില്‍പ്പനയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.


No comments