Breaking News

സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടിക്ക് ഹോസ്ദുർഗ് ബി ആർ സി യിൽ തുടക്കമായി.


സമഗ്ര ശിക്ഷാ കേരള,കാസർഗോഡ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികളിൽ ഹിന്ദി ഭാഷാശേഷി വികാസം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഭാഷാ പരിപോഷണ പരിപാടിയാണ് സുരീലി ഹിന്ദി.2023-24 വർഷത്തെ സുരീലി ഹിന്ദി ആദ്യഘട്ട പ്രവർത്തനങ്ങൾ5 മുതൽ 8 വരെ ക്ലാസുകളിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് തുടക്കം കുറിക്കുന്നു.2023 സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നു.5മുതൽ 8വരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ കണ്ടന്റുകളുടെയും  വർക്ക് ഷീറ്റുകളുടെയും ഉപയോഗം,  ഹിന്ദി പക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികളായ സുരീലി ഹിന്ദി പത്രിക,സുരീലി

ഹിന്ദി പ്രവർത്തനങ്ങളുടെ ഹിന്ദി ഭാഷാപഠനം മികവിലേക്ക് എത്തിക്കുന്നതിനായി 5 മുതൽ 8 വരെ ക്ലാസ്സുകൾക്ക് മോഡ്യൂളുകളും പ്രവർത്തന പാക്കേജുകളും തയ്യാറാക്കി അധ്യാപകരെ പരിചയപ്പെടുത്തി ഘട്ടംഘട്ടമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു.

        സുരീലി ഹിന്ദി ബി ആർ സി തല അദ്ധ്യാപകപരിശീലനം 2023 സെപ്റ്റംബർ18 ന് തിങ്കളാഴ്ച ഹോസ്ദുർഗ് ബി ആർ സിയിൽ ആരംഭിച്ചു. പെരിയ കേന്ദ്ര കേരള സർവകലാശാല വിഭാഗം മേധാവി Dr. മനു അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ മധുസൂദനൻ എം  എം, ഹോസ്ദുർഗ് ബി പി സി Dr. കെ വി രാജേഷ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീ ബാബുരാജ് പി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ വിജയലക്ഷ്മി കെ പി സ്വാഗതവും ശ്രീമതി റിജു കെ നന്ദിയും അറിയിച്ച് സംസാരിച്ചു. ഹിന്ദി അധ്യാപകരായശ്രീ ബാബുരാജ് പി പി, റിജു കെ,ശ്രീ.കെ വി രാജൻ,ശ്രീമതി ആശ  കെവി  എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 60 ഓളം അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

No comments