Breaking News

രണ്ടാം വന്ദേഭാരത് ഞായറാഴ്ച്ച മുതല്‍ കാസര്‍കോട് നിന്നും 7 മണിക്ക് പുറപ്പെടും


കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സിന്റെ സര്‍വ്വീസ് സെപ്തംബര്‍ 24-ന് ഞായറാഴ്ച്ച ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കാസര്‍കോട് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചതിരിഞ്ഞ് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് എത്തും. ആദ്യം  അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്സ് കോട്ടയം വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വ്വീസ് നടത്തുക. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 8 മണിക്കൂറാണ് യാത്രാസമയം. ആഴ്ച്ചയില്‍ ആറുദിവസമായിരിക്കും സര്‍വ്വീസ്.

No comments