Breaking News

ജി. എൽ.പി. എസ്. നീലേശ്വരത്തിന്റെ സഹകരണത്തോടെ വരയുൽസവത്തിന് തുടക്കം കുറിച്ചു കൊണ്ട് ചിത്രകാരസംഗമം നടന്നു


പടന്നക്കാട്: പ്രീപ്രൈമറി കുട്ടികൾക്കായി നടത്തുന്ന വരയുൽസവത്തിന് തുടക്കം കുറിച്ചു കൊണ്ട് ചിത്രകാരസംഗമം നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ അംഗീകൃത പ്രീ സ്കൂളുകളിൽ   സപ്തംബറിൽ നടത്തുന്ന  വരയ്ക്ക് പ്രാധാന്യം നൽകുന്ന ഉത്സവത്തിൻ്റെ ഭാഗമായാണ് ബി.ആർ.സി തല  ചിത്ര കാരൻമാരുടെ സംഗമം ജി. എൽ.പി. എസ്. നീലേശ്വരത്തിന്റെ സഹകരണത്തോടെ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്ത്  സംഘടിപ്പിച്ചത്.  കഴിഞ്ഞ  മാസം നടന്ന കഥോത്സവത്തിൻ്റെ തുടർച്ചയായാണ് വരയുൽസവം സംഘടിപ്പിക്കുന്നത്.

      പ്രീ പ്രൈമറികളുടെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന് ഈ അധ്യയനവർഷം ആവിഷ്ക്കരിച്ച പത്ത് ഉത്സവങ്ങളിൽ രണ്ടാമത്തേതാണ് വരയുൽസവം. ഭാഷാ ശേഷികൾ, പ്രാഗ് ഗണിതശേഷികൾ, അനുഭവ പരിസരത്തെക്കുറിച്ചുള്ള ധാരണകൾ എന്നിവ ഉറപ്പിക്കാനാണ് ഈ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.

         പ്രശസ്ത ചിത്രകാരനായ  ശ്യാമ ശശി ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് പ്രോജക്ട് കോ-ഓഡിനേറ്റർ  ഡോക്ടർ കെ. വി. രാജേഷ് അധ്യക്ഷനായ ചടങ്ങിൽ  ജി. എൽപി. എസ്. നീലേശ്വരത്തിന്റെ പ്രധാന അധ്യാപിക ഗീത സ്വാഗതം ആശംസിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി ഭാർഗ്ഗവി മുഖ്യഅതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ  രവീന്ദ്രൻ.പി., വാർഡ് കൗൺസിലർ ബിന്ദു സി. പി  ഒഎന്നിവർ ആശംസ അറിയിച്ചു പി. ടി. എ. പ്രസിഡന്റ്‌ സജീവൻ. എ. വി. നന്ദി അറിയിച്ചു.നീലേശ്വരത്തിന്റെ പ്രമുഖ ചിത്ര കാരൻമാരായ  ജെ. പി ചിറ്റാരിക്കൽ, രമേശൻ നീലേശ്വരം, ഷാജി നീലേശ്വരം,സന്തോഷ് പള്ളിക്കര, അനൂപ്നിലേശ്വരം, ഗിരീശൻ നിലേശ്വരം,ഇ ബി ഭട്ട് മാസ്റ്റർകാഞ്ഞങ്ങാട്, ബിജു നീലേശ്വരം, എന്നിവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കെടുത്തു. 13 തീമുകളുമായി ബന്ധപ്പെടുത്തി നടത്തിയ ചിത്രം വരപ്രീ പ്രൈമറി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേറിട്ടൊരു അനുഭവമായി.

No comments