Breaking News

എസ്‌ഐയെ അക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ


രാത്രികാല പട്രോളിംഗിനിടെ മഞ്ചേശ്വരം എസ്‌ഐ അനുപിന്റെ കൈ തല്ലിയൊടിച്ചെന്ന കേസില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റില്‍. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ 12-30 ഓടെ ഉപ്പള ടൗണില്‍ വെച്ചാണ് കേസിനാധാരമായ സംഭവം. അസമയത്ത് തെരുവില്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് പിരിഞ്ഞു പോകാന്‍ നിര്‍ദേശിച്ചപ്പോള്‍ സംഘം നിരസിക്കുകയും പിന്നാലെ പലതും പറഞ്ഞ് പ്രകോപിതരായി പൊലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നുമാണ് കേസ്. അക്രമത്തില്‍ എസ്‌ഐക്ക് പുറമെ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു.


No comments