പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് തുടക്കമായി പ്രശസ്ത നാടൻപാട്ട് കലാകാരനും നാടക പ്രവർത്തകനുമായ ഉദയൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു
പരപ്പ : പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. പ്രശസ്തനാടൻ പാട്ട് കലാകാരനും നാടക പ്രവർത്തകനുമായ ഉദയൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് റഷീദ്, സ്റ്റാഫ് സെക്രട്ടറി രാകേഷ് കെവി , സീനിയർ അസിസ്റ്റൻറ് ജിതേഷ് തോമസ്, വി കെ പ്രഭാവതി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീപതി എസ് എം അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് രജിത കെ വി സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ സതീഷ് ബാബു ടിവി നന്ദിയും രേഖപ്പെടുത്തി. വെള്ളി ശനി ദിവസങ്ങളിൽ മൂന്ന് സ്റ്റേജുകളിലായി അറുപതോളം മത്സരങ്ങളിൽ മുന്നൂറോളം വിദ്യാർത്ഥികളാണ് കലോത്സവത്തിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത്.
No comments