Breaking News

മാതൃക പ്രീ പ്രൈമറി വർണ്ണ കൂടാരം പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിച്ചു


പരപ്പ: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി പ്രകാരം പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 10 ലക്ഷം രൂപ പദ്ധതി ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മാതൃക പ്രീ പ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാസർകോട് ജില്ലാ പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ നാസർ സി എച്ച് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല ഡി പി സി ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് സുരേന്ദ്രൻ പി , എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ, മദർ പിറ്റിഎ പ്രസിഡൻറ് സൗമ്യ പി , ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമാരി എൻ ടി , ചിറ്റാരിക്കാൽ ഉപജില്ല ബി പി സി ഉണ്ണിരാജ് , സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി , സീനിയർ അസിസ്റ്റൻറ് വി കെ പ്രഭാവതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി , ജില്ലാ പഞ്ചായത്ത് മെമ്പർ ശകുന്തള കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഭൂപേഷ് കെ , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പാൾ ശ്രീപദി എസ്എം സ്വാഗതവും ഹെഡ്മിസ്ട്രസ് രജിത കെ വി നന്ദിയും രേഖപ്പെടുത്തി.

No comments