Breaking News

പയ്യാമ്പലം കടലിൽ ഇറങ്ങിയ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു. ലൈഫ് ഗാർഡുമാർ സാഹസീകമായി രക്ഷപ്പെടുത്തി





കണ്ണൂർ പയ്യാമ്പലം ബീച്ചിലെത്തിയ ഇരുപതംഗ സംഘത്തിൽ മൂന്നു പേർ കടലിൽ ഒഴുക്കിൽപ്പെട്ടു. ഇവരെ ലൈഫ് ഗാർഡുമാർ സാഹസീകമായി രക്ഷപ്പെടുത്തി.ഇന്നു വൈകീട്ട് 4 മണിയോടെയാണ് അപകടം. കടലിൽ കുളിച്ചു കൊണ്ടിരിക്കെ മൂന്നു പേരെയും തിരമാലക്കിടയിൽപ്പെട്ട് കാണാതാവുകയായിരുന്നു. തീരത്തു തന്നെ ഉണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ പടന്നക്കാട് തീർത്ഥക്കരയിലെ ടി. സനൂജും ചെറുപുഴയിലെ വിജേഷ് ജോസഫും ഉടൻ കടലിൽ ചാടി ഏറെ ദൂരേക്ക് ഒഴുകി പോയ മൂന്നും പേരേയും ഏറെ സാഹസീകമായി രക്ഷപ്പെടുത്തുകയായിരുന്നു. 17 വർഷമായി ലൈഫ് ഗാർഡായി ജോലി ചെയ്യുന്ന സനൂജ് . തീർത്ഥങ്കരയിലെ നാരായണൻ - യശോദ ദമ്പതികളുടെ മകനാണ്.ഭാര്യ പ്രീതി.സിയാക്ഷി, ഗയാഞ്ച് എന്നിവർ മക്കളാണ്. ചെറുപുഴയിലെ വിജേഷ് ജോസഫും17 വർഷമായി ലൈഫ് ഗാർഡായി ജോലി ചെയ്യുന്നു.


No comments