Breaking News

റൈസിംഗ് കാസർകോട് നിക്ഷേപക സംഗമം; സമാപനം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ ഉദ്ഘാടനം ചെയ്തു


ഉദുമ ലളിത് റിസോർട്ടിൽ നടന്നുവന്ന റൈസിംഗ് കാസർകോട് നിക്ഷേപക സംഗമത്തിൻ്റെ സമാപന പരിപാടി എൽ.എസ്.ജി.ഡീ  അഡീഷണൽ ചീഫ്സെക്രട്ടറി ശരദാ മുരളിധരൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി.   ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ സംയുക്ത പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ടുവരണമെന്ന് ചില പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.  സ്വകാര്യ നിക്ഷേപങ്ങളോടൊപ്പം സർക്കാർ പദ്ധതികൾ കൂടുതൽ  ഊർജ്ജസ്വലമാക്കാൻ നമുക്ക് സാധിക്കുമെന്നും  അതിനു വിവിധ മേഖലകളിൽ നിന്നുള്ള സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു.


മികച്ച സേവനത്തിനുള്ള കേന്ദ്രസർക്കാറിന്റെ അവാർഡ് ജേതാവായ ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ സമം  അവാർഡ് ജേതാവായിരുന്ന  മുൻ കോട്ടയം ജില്ലാ കളക്ടർ  പി കെ ജയശ്രീയെ എൽ.എസ്.ജി.ഡീ ചീഫ് അഡീഷണൽ സെക്രട്ടറി ശരദാ മുരളിധരൻ  സമം അവാർഡ് നൽകി ആദരിച്ചു. 


സിവിൽ സപ്ലൈസ് കമ്മീഷണറും നാഷണൽ അയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുമായ ഡോ.ഡി സജിത്ത് ബാബു, ആർക്കിടെക്ട്ടും നഗരസൂത്രകനുമായ പദ്മശ്രീ ഡോ.ജി ശങ്കർ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.വി ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ വിഷയം അവതരിപ്പിച്ചു. 

മുൻ എം.പി പി കരുണാകരൻ,സിപിസി ആര് ഐ  പ്രതിനിധി ഡോക്ടർ രമേശ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ വി സുജാത,  കാസർകോട് നഗരസഭ ചെയർമാൻ അഡ്വ -വി എം മുനീർ,  കിനാനൂർ കരിന്തളം പഞ്ചായത്ത്   പ്രസിഡൻറ്  ടി കെ രവി,  കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ,   മുൻ ജില്ല പഞ്ചായത്ത്  പ്രസിഡൻറ് മാരായ

 എ.ജി.സി ബഷീർ, ഇ പത്മാവതി,  ശുചിത്വമിഷൻ ജില്ല  കോ ഓഡിനേറ്റർ  എ.ലക്ഷ്മി, കേ.എസ്.എസ്.ഡ്ബയു.എം പ്രതിനിധി മിഥുൻ  എന്നിവർ പങ്കെടുത്തു. 

പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ  കെ.സജിത്ത് കുമാർ  സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ നന്ദിയും പറഞ്ഞു.

No comments