കേരള കോൺഗ്രസ്(ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി ടി എം ജേക്കബ് ജന്മദിനാചരണം നടത്തി
വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ്(ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി ടി എം ജേക്കബ് ജന്മദിനാചരണം പുന്നക്കുന്നിലുള്ള എഫ് ഡി എസ് എച്ച് ജെ പൂവർഹോമിലുള്ള അഗതികൾക്കൊപ്പം കേക്ക് മുറിച്ച് ജന്മദിന ആഘോഷം നടത്തി. സംസ്ഥാന ഹൈപ്പർ കമ്മിറ്റി അംഗം മാത്യു നാരകത്തറ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻറ് ആന്റക്സ്ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജില്ലാ സെക്രട്ടറി നാഷണൽ അബ്ദുള്ള, സത്യൻ കമ്പല്ലൂർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് മനോജ് വലിയപ്ലാക്കൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അനിയമ്മ മാത്യം , പി.വി.രഞ്ജിത്ത്, വി സുരേശൻ പ്രസംഗിച്ചു
No comments