Breaking News

റാണിപുരം കാട്ടിൽ ഉഭയ-ഉരഗജീവി സർവ്വേയിൽ കണ്ടെത്തിയത് മുപ്പതോളം അപൂർവജീവികളെ

പനത്തടി: റാണിപുരം കാട്ടിൽ സർവ്വേ സംഘം  നടത്തിയ ഉഭയ-ഉരഗജീവി സർവേയിൽ കണ്ടെത്തിയത് മുപ്പതോളം അപൂർവജീവികളെ. കേരളത്തിന്റെ ജൈവവൈവിധ്യത്തിൽ പൊതുവേ ശ്രദ്ധകിട്ടാത്ത തവളകൾ, ഉരഗങ്ങൾ എന്നിവയെയാണ് കണ്ടെത്തിയത്.  

കേരള വനം വന്യജീവി വകുപ്പും, റാണിപുരം വനസംരക്ഷണ സമിതി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് മൂന്നുദിവസങ്ങളിലായി സർവേ നടത്തിയത്.  അപൂർവമായി കാണുന്ന മഞ്ഞ ഇലത്തവള, കേദ്രേമുഖ് ഇലത്തവള, തീവയറൻ നീർച്ചൊറിയൻ, ഗുണ്ടിയ പാറത്തവള, ലക്കിടി കവചവാലൻ പാമ്പ്, മോന്തയൂന്തി പാമ്പ് എന്നിവയെ കണ്ടെത്തി.  കണ്ടെത്തിയ 45 ഉഭയജീവികളിൽ 35 ഇനവും, 53 ഉരഗങ്ങളിൽ 15 ഇനവും പഞ്ചിമഘട്ടങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ്. ഉഭയ ജീവികളിൽ 12 ഇനവും, ഉരഗങ്ങളിൽ അഞ്ചിനവും വംശനാശഭീഷണി നേരിടുന്നതാണെന്നും  സർവേയിൽ കണ്ടെത്തി. ഹെർപ്പറ്റോളജിസ്റ്റ്  ഡോ. സന്ദീപ് ദാസ്, സർപ്പ മാസ്റ്റർ ട്രെയിനർമാരായ കെ ടി ന്തോഷ് പനയാൽ, കെ ജോജു, ജാവാത് മനോജ്, കെ അർജുൻ, ഫോറസ്റ്റ് ഓഫീസർ ടി ശേഷപ്പ, ആർ കെ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള  15 അംഗം ടീമാണ് സർവേ നടത്തിയത് 

No comments