നാടിന് അഭിമാനമായ റാങ്ക് ജേതാവിന് ബളാൽ മണ്ഡലം എട്ടാം വാർഡ് (മൈക്കയം ) കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
കൊന്നക്കാട് :കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി മലയോരത്തിന് അഭിമാനമായി മാറിയ മൈക്കയത്തെ കുമാരി സുജിഷയെ ബളാൽ മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മൈക്കയത്ത് നടന്ന ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി സി രഘു നാഥൻ മൊമെന്റോ നൽകി അദരിച്ചു.മൈക്കയത്തെ എൻ ടി ഷാജിയുടെയും സുമ ഷാജിയുടെയും രണ്ടാമത്തെ മകളാണ് സുജിഷ.നാടിന് അഭിമാനമായ വിദ്യാർത്ഥിനിയുടെ നേട്ടത്തിൽ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം പങ്കുവെച്ചു.കൊന്നക്കാട് ക്ഷീര സഹകരണ സംഘo ഡയറക്ടർ ജോസ് ചെറുകുന്നേൽ,മുൻ വാർഡ് പ്രസിഡന്റ് മാത്യു നെല്ലിയെക്കുന്നേൽ,പ്രഭാകരൻ, കൃഷ്ണപുരിയിൽ,ജെയിംസ് ചെറുകുന്നേൽ,എ ഡി എസ് പ്രതിനിധി വിജയമ്മ, കൃഷ്ണപുരിയിൽ, മോളി ഒറ്റപ്ലാക്കൽ,മോളി ജോൺസൺ, ജോർജ് മുട്ടത്ത് കുന്നേൽ, മോഹനൻ കൂവക്കാട്ട്, ബാബു പൂന്തോടൻ,ബിന്ദു കോയിക്കാൽ, ജോസഫ് വേരനാനിക്കൽ, റെനി തയ്യിൽ, ഷിൻസ് പൂത്താനിക്കുന്നേൽ, രാജമ്മ വാവോലിൽ,പുഷ്പ ബാബു, ഓമന പനവിളയിൽ, സോമൻ കുറിഞ്ഞികാട്ട്,എന്നിവർ പങ്കെടുത്തു.
No comments