Breaking News

തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു പേർക്ക് പരിക്ക്. 31 പേർക്കെതിരെ പോലീസ് കേസെടുത്തു


തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു പേർക്ക് പരിക്ക്. സംഭവത്തിൽ 31 പേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. അഴിത്തല ബദർ ജുമാ മസ്ജിദ്  പരിസരത്ത് വെച്ചാണ് സംഘർഷമുണ്ടായത്.  ഹരീഷ്,ഷബിൻ,ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ്. എന്നിവർക്കും മറുഭാഗത്തെ ടി.കെ. ഫർഹാൻ, മുഹമ്മദ് അഫ്ത്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സിനാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഭിരാജിന്റെ പരാതിയിൽ ടി.കെ. ഫർഹാൻ, മഹമൂദ്,മുജീബ്,നസീബ്,സിനാൻ , മുസ്താഫ്, മുബഷീർ, അഫ്രീദ്, അർഷദ്, ഷെറീഫ്, അഫ്ത്താബ്,  എന്നിവർക്കെതിരെയും ഫർഹാന്റെ പരാതിയിൽ ഹരീഷ്,ഷബി,ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ് തുടങ്ങി കണ്ടാൽ അറിയുന്ന മറ്റു പത്തുപേർക്കുമെതിരെയാണ് കേസെടുത്തത്. പള്ളിപരിസരത്ത് പൊതു റോഡരികിൽ തോരണം കെട്ടുകയായിരുന്ന തങ്ങളെ ഏഴോളം ബൈക്കുകളിൽ വന്ന പ്രതികൾ സംഘടിച്ചെത്തി കത്തി, മരവഴി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഫർഹാനും കൂടെയുള്ളവരും പറഞ്ഞു. അതേസമയം ബൈക്കിൽ പോവുകയായിരുന്ന തന്നേയും സുഹൃത്തിനേയും തൈക്കടപ്പുറം ഫ്രൈഡേ ക്ലബിന് മുൻവശം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു അഭിരാജ് പറയുന്നു. ഇത് കണ്ട് വന്ന തന്റെ സുഹൃത്തുക്കളായ മറ്റുള്ളവരെയും ബൈക്ക് തടഞ്ഞു നിർത്തി അക്രമിക്കുകയും വാഹനങ്ങൾക്ക് കേട് വരുത്തി എന്നും ഭ അഭിരാജിന്റെ പരാതിയിലുണ്ട്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴിത്തലയിൽ നടന്ന സിനിമ ഷൂട്ടിങുമായി ബന്ധപ്പട്ട് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത് പിന്നീട് നാട്ടു മധ്യസ്ഥത പ്രകാരം പറഞ്ഞു തീർത്തിരുന്നു എന്നാൽ ഇതേ ചൊല്ലിയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷം ഉണ്ടായതറിഞ്ഞ ഉടൻ നീലേശ്വരം പോലീസ് സ്ഥലതെത്തി സംഘർഷം പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടി കൈക്കൊണ്ടു .


No comments