Breaking News

പൊലീസിനെ കണ്ട് പൂഴി കടത്തിക്കൊണ്ട് പോവുകയായിരുന്ന ടിപ്പർലോറി ഉപേക്ഷിച്ച് രണ്ടംഗ സംഘം രക്ഷപ്പെട്ടു


കാഞ്ഞങ്ങാട് : പൊലീസിനെ കണ്ട് പൂഴി കടത്തിക്കൊണ്ട് പോവുകയായിരുന്ന ടിപ്പർലോറി ഉപേക്ഷിച്ച് രണ്ടംഗ സംഘം രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ പള്ളിക്കര റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്താണ് സംഭവം. ബേക്കൽ പൊലീസ് പൂഴിയും ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ബേക്കൽ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു പൂഴി. തൊട്ടടുത്ത പുഴയിൽ നിന്നും വാരി കൊണ്ട് പോവുന്നതാണ് പൂഴിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

No comments