Breaking News

സഞ്ചാരികൾ ഏറെയെത്തുന്ന റാണിപുരം മലനിരകളിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യം



രാജപുരം : മഴമാറി മാനംതെളിഞ്ഞപ്പോൾ റാണിപുരത്തേക്ക്‌ സഞ്ചാരികളുടെ ഒഴുക്കുതുടങ്ങിയെങ്കിലും സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ഇനിയുമകലെ. സാഹസിക വിനോദസഞ്ചാരികളുടെ പറുദീസയാകുമ്പോഴും ഉല്ലസിക്കാനുള്ള പദ്ധതികളൊന്നും ഇവിടെയില്ല.
2011-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്‌ പത്തുകോടി രൂപ ചിലവിൽ ആധുനികരീതിയിൽ പണി കഴിപ്പിച്ച 10 ഡബിൾ റൂം, നാലുകോട്ടേജ്, കോൺഫറൻസ് ഹാൾ, റസ്‌റ്ററന്റ്, പവലിയൻ എന്നീ സൗകര്യങ്ങൾ ഒരുക്കി. നിലവിലെ സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരുകോടിരൂപ ചിലവിൽ പനത്തടിയിൽനിന്നും ഇവിടേക്കെത്തുന്ന 9.5 കിലോമീറ്റർ റോഡ് മെക്കാഡം ടാർ ചെയ്ത്‌ വികസിപ്പിച്ചിരുന്നു.
ഒരുകോടിരൂപ ചിലവിൽ ചിൽഡ്രൻസ് പാർക്ക് നിർമിക്കാനായിപ അനുമതിനൽകി നിർമിതി കേന്ദ്രത്തിന് കരാർ നൽകിയെങ്കിലും ഒന്നുമായിട്ടില്ല. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ സ്വകാര്യവ്യക്തികൾ ചെറുതും വലുതുമായ നിരവധി ക്വാർട്ടേഴ്‌സുകൾ നിർമിച്ചിട്ടുണ്ട്‌.
മാനിപ്പുറത്തേക്ക് പോകുന്ന സഞ്ചാരികൾക്ക് വനംവകുപ്പ് ഫീസ് ഏർപ്പെടുത്തി ഇതിൽനിന്നും ലക്ഷങ്ങൾ വരുമാനം നേടുന്നുണ്ടെങ്കിലും ഒരുരൂപപോലും ഇവിടെത്തെ വികസനത്തിനുവേണ്ടി വനം വകുപ്പ് ചിലവഴിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.


ഒരുക്കണം ഈ സൗകര്യങ്ങൾ


ചിൽഡ്രൻസ് പാർക്കിന്റെ പണി വേഗത്തിൽ പൂർത്തിയാക്കണം.
റാണിപുരം മലനിരയെയും കോട്ടഞ്ചേരിയെയും ബന്ധിപ്പിക്കുന്ന റോപ്പ്‌ വേ.
സഞ്ചാരികൾക്ക് മിതമായ നിരക്കിൽ ഭക്ഷണസൗകര്യത്തിനായി ഹോട്ടൽ
സഞ്ചാരികളെ ആകർഷിക്കുന്ന സ്വിമ്മിങ് പൂൾ.
കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതോടെപ്പം ബേക്കലിനെയും റാണിപുരത്തെയും ബന്ധിപ്പിക്കുന്ന ബസ് സർവീസ്


No comments