സംസ്ഥാന ടിടിഐ കലോത്സവം കാസർകോട് ജില്ലക്ക് മൂന്നാംസ്ഥാനം
കാസർകോട് : പാലക്കാട് നടന്ന സംസ്ഥാന ടിടിഎ കലോത്സവത്തിൽ കാസർകോട് ജില്ലയ്ക്ക് മിന്നുന്ന വിജയം. അഞ്ച് സ്റ്റേജിതര മത്സരങ്ങളിലും ഏഴ് സ്റ്റേജിനങ്ങളിലുമായി 94 പോയിന്റ് നേടിയാണ് ജില്ല മൂന്നാംസ്ഥാനം നേടിയത്. 106 പോയന്റുനേടി കണ്ണൂർ ജില്ല ഒന്നാംസ്ഥാനവും 100 വീതം പോയിന്റ് നേടികൊണ്ട് കോഴിക്കോടും മലപ്പുറവും രണ്ടാം സ്ഥാനവും പങ്കിട്ടു.
ഏറ്റവുമധികം മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടി കാസർകോട് ഡയറ്റ് സംസ്ഥാനത്തെ മികച്ച ടിടിഐ ക്കുള്ള അവാർഡ് നേടി. ജലച്ചായ ചിത്രരചനാമത്സരത്തിൽ കാസർകോട് ഡയറ്റിലെ ഒന്നാംവർഷ ഡിഎൽഎഡ് വിദ്യാർത്ഥി വൈശാഖ് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫികൾ അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി എ സന്തോഷിൽനിന്നും ജില്ലാടീം ഏറ്റുവാങ്ങി.
No comments