ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് മികവേറും
വിനോദ സഞ്ചാര കേന്ദ്രങ്ങളെ മികവുറ്റതാക്കി ജില്ലയെ പ്രമുഖ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും ജില്ലയിലെ ടൂറിസം സാധ്യതകളും അവസരങ്ങളും കണ്ടെത്തുന്നതിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) കേരള കേന്ദ്ര സര്‍വകലാശാലയിലെ ടൂറിസം പഠനവകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖറും ടൂറിസം പഠന വകുപ്പ് മേധാവി ഡോ.ടി.എ.ബിനോയും ധാരണാപത്രം കൈമാറി.
No comments