സീനിയർ സിറ്റിസണ് റെയിൽവെ ടിക്കറ്റിന്റെ സബ്ബ്സിഡി പുന:സ്ഥാപിക്കണം; സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസ്സിയേഷൻ നീലേശ്വരം മേഖലാ സമ്മേളനം
നീലേശ്വരം: സീനിയർ സിറ്റിസൺ വിഭാഗത്തിൽ റെയിൽവെ ടിക്കറ്റിന്റെ സബ്ബ്സിഡി പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസ്സിയേഷൻ നീലേശ്വരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം എ. നാരായണൻ നഗറിൽ നടന്ന സമ്മേളനം മുൻ എം.പി.പി. കരുണാകരൻ ഉൽഘാടനം ചെയ്തു. മടത്തി നാട്ട് രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ. പ്രസിഡണ്ട് പി.നാരായണർ.കെ. കണ്ണൻ.എം.രാജൻ. കരിമ്പിൽ ഭാസ്ക്കരൻ സംസാരിച്ചു. കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: മടത്തി നാട്ട് രാജൻ (പ്രസിഡണ്ട്) എം. ശാന്ത ഒ.വി.രവീന്ദ്രൻ (വൈസ് പ്രസിഡണ്ടുമാർ) കരു വക്കാൽ ദാമോദരൻ (സെക്രട്ടറി) ഭാസ്ക്കരൻ കരിമ്പിൽ . കുഞ്ഞിരാമൻ പട്ടേന (ജോയിന്റ സെക്രട്ടറിമാർ) വി.എ.നാരായണൻ ട്ട്ര ഷറർ)
No comments