Breaking News

ഉദുമ അരമങ്ങാനത്ത് യുവതിയും കുട്ടിയും ജീവനൊടുക്കിയസംഭവം ; ഞെട്ടലിൽ നിന്ന് മുക്തമാകാതെ നാട്ടുകാരും ബന്ധുക്കളും, പോലീസ് അന്വേഷണമാരംഭിച്ചു


കാസര്‍കോട്: ഉദുമ അരമങ്ങാനത്ത് റുബീന (33) യെന്ന മാതാവ് അഞ്ചുവയസുള്ള കുഞ്ഞിനോടോപ്പോം കിണറ്റില്‍ ചാടി ജീവിതം അവസാനിപ്പിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.


കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യയാണ് റുബീന. കളനാട്ടെ അല്‍ബീര്‍ എന്ന കുട്ടികളുടെ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു ബീന. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.


പുലര്‍ച്ചേ മുതല്‍ ഇരുവരെയും കാണാതായിരുന്നു. പൊലീസില്‍ പരാതിയും നല്‍കി അന്വഷിച്ചു വരികയായിരുന്നു. ഉച്ചയ്ക്ക് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് ഇരുവരെയും കിണറില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.


അതേസമയം റുബീനയുടേത് എന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി സൂചനയുണ്ട്. 'എന്റെ പിതാവിന് എന്റെ പെണ്‍കുട്ടി ബാധ്യത ആകരുത്, മകളെ ഞാൻ ഒപ്പം കൂട്ടുകയാണ്, ആണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കണം. അവനെ നന്നായി പഠിപ്പിച്ച്‌ ഒരു ഹാഫിള് (ഖുര്‍ആൻ മനപ്പാഠമാക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന പേര്) ആക്കണം. ഒരു ലക്ഷം രൂപയുടെ കടം ഉണ്ട്. അത് വീടിനായി എടുത്ത സ്ഥലവും അതിനോടൊപ്പം ഉള്ള തറയും വിറ്റ് നല്‍കണം'-ഈയൊരു സന്ദേശമാണ് ആത്മഹത്യ കുറിപ്പില്‍ നിന്നും ലഭിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയും ആത്മഹത്യ കുറിപ്പില്‍ ഇല്ല.


കഴിഞ്ഞദിവസം റുബീന പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാൻ വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. നേരത്തെ ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുമ്ബോള്‍ ഉടനടി മറുപടി നല്‍കുന്ന അദ്ധ്യാപികയായിരുന്നു റുബീന. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എംഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയിരുന്നു. അടുത്തിടെ ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിഞ്ഞ് പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പരീക്ഷയില്‍ ഉന്നതവിജയം നേടി സര്‍ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു.


സാമ്ബത്തിക പ്രതിസന്ധിയാണ് റുബീനയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് സൂചന നല്‍കുന്നു. അടുത്തിടെ യുവതി വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ പിതാവ് വീട് നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കിയതായും പറയുന്നു. പിതാവ് ഇത് തിരിച്ച്‌ ചോദിച്ചിട്ടില്ലെന്നും യുവതിയുടെ സാമ്ബത്തിക ബാധ്യതകളെ കുറിച്ച്‌ അറിയില്ലെന്നുമാണ് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുൻപ് റുബീന കുടുംബത്തോടൊപ്പം താജ്മഹല്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വിനോദയാത്ര നടത്തിയിരിക്കുന്നു.റുബീനയുടെ സഹോദരി ആശാവര്‍ക്കര്‍ ആയി നാട്ടില്‍ സേവനം ചെയ്യുകയാണ്.


കിഴുര്‍ സ്വദശിയും പ്രവാസിയായിരുന്നു താജുദ്ദീൻ കഴിഞ്ഞ ബലിപ്പെരുനാള്‍ അടുപ്പിച്ചു നാട്ടിലെത്തി വീടിന്റെ തറയുടെ പണി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത് ഇവരുടെ ദാമ്ബത്യ ജീവിതത്തിനിടയില്‍ ചില ചെറിയ സാമ്ബത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സൂചന. മേല്‍പറമ്ബ് ഇൻസ്‌പെക്ടര്‍ ടി ഉത്തംദാസ്, എസ്‌ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

No comments