Breaking News

മക്കളുടെ ആശിർവാദത്തിൽ സുഭാഷ് ചന്ദ്രനും വിധുബാലയും ഇനി ജീവിത യാത്രയിൽ ഒരുമിച്ച്


ചായ്യോം : കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷററും കാസർകോട് വിജിലൻസ് എ.എസ്.ഐയുമായ ബങ്കളത്തെ വി.ടി. സുഭാഷ് ചന്ദ്രനും മുൻ കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയുമാണ് മക്കളുടെ ആശിർവാദത്തിൽ ഒന്നായത്. ഇന്നു രാവിലെ വിധുബായുടെ മടിക്കൈ മുങ്ങത്ത് റോഡിലെ വീട്ടിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മുൻ എം.പി. പി.കരുണാകരന്റെ കാർമികത്വത്തിലായിരുന്നു വിവാഹം.  പി.കരുണാകരന്റെ ഭാര്യ ലൈല, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ, സി.പി.എം നേതാക്കളായ ശശീന്ദ്രൻ മടിക്കൈ, കെ.സുജാത വി. കുട്ട്യൻ മാസ്റ്റർ, പി.നാരായണൻകെ. പ്രഭാകരൻ മാസ്റ്റർ, കാസർകോട് സിനിമാസ് ജില്ലാ സെക്രട്ടറി രഞ്ജിരാജ് കരിന്തളം , സേതു ബങ്കളം കെ.എസ്.ടി.എ. ജില്ലാ ജോ.സെക്രട്ടറികെ.വി.രാജേഷ് മാസ്റ്റർ, ഡി വൈ എഫ് ഐ. നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ്, കക്കാട്ട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.വി.മധു സ്പോർട്ട്സ് കൗൺസിൽ എക്സികുട്ടീവ് അംഗം അനിൽ ബങ്കളം, അഗ്രി. വെൽഫയർ കോ-ഓപ്പ് സൊസൈറ്റി ഡയരക്ടർ സി.സുരേശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments