Breaking News

കമ്പല്ലൂർ പെരുമ്പട്ട മുക്കടപ്പാലം പാറക്കോൽ വഴി കാഞ്ഞങ്ങാടേക്ക് കെ എസ് ആർ ടി സി ബസ്സ് വേണം: മന്ത്രിക്ക് നിവേദനം നൽകി


കരിന്തളം: യാത്രാ ദുരിതം പേറുന്ന തേജസ്വിനിക്കരയിലെ ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ബസ്സ് വേണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം തൽകി. കമ്പല്ലൂരിൽ നിന്നും പെരുമ്പട്ട മുക്കടപ്പാലം വടക്കെ പുലിയന്നൂർ അണ്ടോൾ പാറക്കോൽ കീഴ് മാല കിണാവൂർ ചായ്യോം വഴിയാണ് കാഞ്ഞങ്ങാട്ടേക്ക് കെ എസ് ആർ ടി സി ബസ്സ് വേണമെന്ന ആവശ്യം. റോഡുണ്ട് യാത്രക്കാരുണ്ട് പക്ഷെ ബസ് മാത്രമില്ല. കോടികൾ ചെലവഴിച്ച് റോഡ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമല്ല കിനാനൂർ - കരിന്തളം പഞായത്തിന്റെ ഒരതിർത്തി മുതൽ മറ്റൊരു അതിർത്തി വരെ മുക്കട - കണിയാട റോഡ് പൂർത്തിയായി. കൂടാതെ പശ്ചിമഘട്ട വികസന പദ്ധതിയിലും ചന്ദ്ര ഭാനു കമ്മീഷൻ റിപ്പോർട്ടിലും മുന്തിയ പരിഗണന നൽകി തേജസ്സിനിപ്പുഴക്ക് കുറുകെ കിനാനൂർ - കരിന്തളം കയ്യൂർ - ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലങ്ങളും നിർമിച്ചിട്ടുണ്ട്. അരയാക്കടവ് പാലത്തിലൂടെ ബസ്സ് സർവ്വീസുണ്ടെങ്കിലും മുക്കടപ്പാലം ബസിനു ബലികേറാ മലയാണ്. ഒരിക്കൽ സർവീസ് നടത്തിയെങ്കിലും പിന്നീടില്ല. തീരപ്രദേശങ്ങളായ മുക്കട കുണ്ടൂർ. വടക്കെ പുലിയന്നൂർ . മനയം കോട് തളിയമ്മാട അണ്ടോൾ, കാവുതിയോട്ട്, മെട്ടക്കുന്ന്, വേളൂർ, കുട്ടിക്കുന്ന് പാലാട്ടര, പാറക്കോൽ, കീഴ് മാല കിണാവൂർ, കോളിക്കാൻ, അരയാക്കടവ്, കണിയാട പ്രദേശങ്ങളിലുള്ളവർ ഇപ്പോഴും വലിയ കയറ്റം കയറി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മെയിൽ റോഡിലെത്തി പുറം ലോകവുമായി ബന്ധപ്പെടുന്നത്. സ്കൂൾ, കോളെജ്, ആശുപത്രി, ബേങ്ക് പഞായത്താപ്പിസ് വില്ലേജാഫിസ് വ്യാപാരകേന്ദ്രകൾ ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കല്ലാം വലിയ തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കാർഷികോൽപ്പന്നങ്ങൾ വ്യാപാരകേന്ദ്രങ്ങളിൽ എത്തിക്കാനും നന്നേ പ്രയാസം നേരിടുന്നു. പ്രസ്തുത റൂട്ടിൽ ബസ്സ് റൂട്ട് അനുവദിച്ചാൽ ഇന്നനുഭവിക്കുന്ന യാത്രാ ദുരിതത്തിന് തീർത്തും പരിഹാരമാകും. സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. എം.രാജഗോപാലൻ എം എൽ എ സി പി ഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റി അംഗങ്ങളായ പാറക്കോൽ രാജൻ . കയനി മോഹനൻ. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായി.

No comments