ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു നീലേശ്വരം വ്യാപാരിവ്യവസായി ഏകോപന സമിതി ഓഫീസ് ജീവനക്കാരനായിരുന്ന മോഹനനാണ് മരിച്ചത്
നീലേശ്വരം: ഒരു മാസം മുമ്പ് ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വ്യാപാരിവ്യവസായി ജീവനക്കാരൻ മരണപ്പെട്ടു. നീലേശ്വരം വ്യാപാരിവ്യവസായി ഏകോപന സമിതി ജീവനക്കാരൻ ചേടി റോഡിലെ പി.വി. മോഹനൻ (62) ആണ് മരിച്ചത്. കഴിഞ്ഞ മാസം ചിറപ്പുറം പള്ളിക്ക് സമീപത്തു വെച്ചായിരുന്നു അപകടം ബൈക്കിൽ നിന്നും തെറിച്ച് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പുതുക്കൈ റിട്ട മിലിട്ടറി പരേതനായ വി.കുഞ്ഞമ്പു പി.വി. മാണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.വി. അമ്മിണി (റിട്ട. ദിനേശ് ബീഡി ജീവനക്കാരി) മക്കൾ: അനീഷ് മോഹൻ, അനീഷ മോഹൻ. സഹോദരങൾ: പി.വി. കരുണാകരൻ (ആരോഗ്യ വകുപ്പ് ജീവനക്കാരൻ നീലേശ്വരം താലൂക്കാശുപത്രി) പി.വി. സുരേന്ദ്രൻ (റിട്ട ആർമി ) രാമചന്ദ്രൻ (റിട്ട ആർമി) രാജേന്ദ്രൻ (നേവി.പയ്യന്നൂർ ) പരേതരായ ബാലകൃഷ്ണൻ (റിട്ട ആർമി ) വിജയകുമാർ (റിട്ട. എസ് ഐ )
No comments