കൊന്നക്കാട് ഗവ.എൽ.പി സ്ക്കൂളിൽ പരിശോധനക്കെത്തി ഉച്ചഭക്ഷണം കഴിച്ച് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട്ടുളള ഗവ: എൽ.പി സ്കൂളിലെ ഉച്ച ഭക്ഷണ വിതരണ സൗകര്യങ്ങൾ വെള്ളരിക്കുണ്ട് താലുക്ക് സപ്പെ ഓഫിസർ നേരിൽ സന്ദർശിച്ച് മനസ്സിലാക്കി.
ഉച്ചഭക്ഷണത്തിനുള്ള അരി സൂക്ഷിക്കുന്ന സ്ഥലം , ഉച്ഛ ഭക്ഷണ പാചകപ്പുര എന്നിവ ഹെഡ് മിസ്ട്രസ് മേഴ്സി തോമസ് , അദ്ധ്യാപകരായ ശരണ്യ എസ്, വീണാ എ വി, ജിവനക്കാരി സജിനാ വേണു എന്നിവരുമൊത്ത് നോക്കിക്കണ്ടു.
അവിടെ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. തൃപ്തി രേഖപ്പെടുത്തി. സ്കൂൾസന്ദർശന പുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തി
No comments